സമാന്തര ഏകദങ്ങൾ

എന്റെ കുട്ടിക്കാലത്തെല്ലാം ഉപ്പ യുഎഇ യിൽ ആയിരുന്നു . വേനലവധിക്കാലങ്ങളിലായിരുന്നു ഉപ്പ നാട്ടിലോട്ട് വരാറുള്ളത് . അതും രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ . വല്ലപ്പോഴുമൊക്കെ കാണുന്ന അദ്ദേഹത്തോട് എനിക്ക് അക്കാലത്തൊക്കെ ഭീകരമായ അകൽച്ചയുണ്ടായിരുന്നു .ഇതിനെ മറികടക്കാനെന്നോണം ഉപ്പ ചെയ്തിരുന്നത് എന്നെയും കൂട്ടി നടക്കാനിറങ്ങും . ഒരു പാട് കാര്യങ്ങൾ ആ നടത്തത്തിനിടയിൽ സംസാരിക്കും .പലതും പ്രവാസ ജീവിതത്തിനിടയിൽ അദ്ദേഹം നേരിട്ടറിഞ്ഞ കാര്യങ്ങളോ യുഎഇ യെ കുറിച്ചുള്ള കഥകളോ മറ്റോ ആയിരിക്കും .അങ്ങിനെ ഒരു
കാഥികന്റെ വേഷമണിഞ്ഞു എന്റെ കുഞ്ഞുമനസ്സിലേക്ക് അദ്ദേഹം ചേക്കേറും .ആ കഥകളിലെല്ലാം എനിക്ക് പ്രിയപ്പെട്ടത് മരുഭൂമിയിലെ ജീവിതവും ഒയാസിസ്‌ ‌ നെ കുറിച്ചും പിന്നെ പ്രഗത്ഭരായ രണ്ട് ഭരണാധികാരികൾ ഷെയ്ഖ് റാഷിദും ഷെയ്ഖ് സായിദും.വർഷങ്ങൾ കഴിഞ് അദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കി .പിന്നീട്‌ ജീവിതത്തിന്റെ
നിറഭേദങ്ങൾക്കനുസരിച് സഞ്ചരിക്കുമ്പോൾ ഈ കഥകളെല്ലാം മുന്നോട്ട് പോകാൻ ഒത്തിരി ഊർജ്ജം നൽകിയിട്ടുണ്ട് .

ഇന്നലെ ഞാൻ അബുദാബിയിലെ പ്രെസിഡെൻഷ്യൽ പാലസ് – Qasar Al Watan സന്ദർശിക്കാനിടയായി . UAE യുടെ മൂന്ന് കാലങ്ങളിലൂടെയുള്ള യാത്ര വര്ണഗംഭീരമായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്‌ക്രീനിൽ കാണുമ്പോൾ ഒരു സമ്മിശ്രവികാരമാണ് എന്നിൽ ഉളവാക്കിയത് .ഉപ്പ പറഞ്ഞതും ഞാൻ കണ്ടതും ഒരു സമാന്തര ഏകദമാണല്ലോ എന്നോർത്തു കഴിയുമ്പോക്കും എന്റെ കണ്ണടയോളം എത്തിനിൽക്കുന്ന അശ്രുവിനെ നിയന്ത്രിക്കാനായില്ല .

ഷഹീന അസീസ്
ദുബായ്


Posted

in

by

Tags:

Comments

Leave a comment